---
title: "അധിക വൈദ്യുതി ലഭിച്ചു; രാത്രികാല നിയന്ത്രണം ഒഴിവാക്കിയേക്കും "
english_title: "Kerala Gets Extra 1000 MW Power Night Time Power Cut Avoided KSEB"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382512/kerala-gets-extra-power-night-restriction-avoided-kseb-13092026`"
published_at: "2026-09-14T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa766e7eeb12_images_(7).jpeg"
keywords: ["Thiruvanthapuram", "Kseb", "Powershortage"]
---

# അധിക വൈദ്യുതി ലഭിച്ചു; രാത്രികാല നിയന്ത്രണം ഒഴിവാക്കിയേക്കും 

> **Lead Summary:** **തിരുവനന്തപുരം**: അധികമായി ആയിരത്തിലേറെ മെഗാവാട്ട് വൈദ്യുതി ലഭിച്ചതിനാൽ സംസ്ഥാനത്ത് ഇന്നലെ രാത്രികാല വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ല. ഇന്നും വൈദ്യുതി ലഭിച്ചാൽ രാത്രികാല നിയന്ത്രണം ഒഴിവാക്കും.

## Article Content

**തിരുവനന്തപുരം**: അധികമായി ആയിരത്തിലേറെ മെഗാവാട്ട് വൈദ്യുതി ലഭിച്ചതിനാൽ സംസ്ഥാനത്ത് ഇന്നലെ രാത്രികാല വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ല. ഇന്നും വൈദ്യുതി ലഭിച്ചാൽ രാത്രികാല നിയന്ത്രണം ഒഴിവാക്കും.

വിൽക്കാൻ വേണ്ടത്ര വൈദ്യുതിയുള്ള സംസ്ഥാനങ്ങളിലെ ഉൽപാദനം മെച്ചപ്പെട്ടതും ഉപഭോഗം കുറഞ്ഞതുമാണ് കേരളത്തിന് സഹായമായതെന്ന് കെ.എസ്.ഇ.ബി വിലയിരുത്തുന്നു. കെ.എസ്.ഇ.ബി ഡയറക്ടർമാർ വൈദ്യുതി സ്വയംപര്യാപ്തതയുള്ള സംസ്ഥാനങ്ങളിലെത്തി നേരിട്ട് ചർച്ച നടത്താനാണ് തീരുമാനം.

അതിനായി ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലേക്ക് ഇന്ന് യാത്ര തിരിക്കും. കൂടിയ വിലയിൽ വൈദ്യുതി വാങ്ങുമ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിയിൽ സഹായം തേടി കെ.എസ്.ഇ.ബി സംസ്ഥാന സർക്കാരിനെയും സമീപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382512/kerala-gets-extra-power-night-restriction-avoided-kseb-13092026`)